MYEYE FILMS RECENT WORKS

THE TRAVEL PLANNERS - Kerala Beautiful Landscapes

THE TRAVEL PLANNERS - KOVALAM God's Own Beach

THE BOON - Shortfilm

Alappat Silks & Jewellers

Flamingo Furniture Group, UAE

Kazhcha-Theme

Pergola Infrastructure Pvt. Ltd

Areena Animations

Rajadhani Institute of Hotel Management

International Day against DRUG ABUSE Campaign

JIHAAD-Shortfilm

Ideal Home Appliance Commercial

Saturday, February 14, 2009

ഓസ്കാര്‍..

ഞാന്‍ കാത്തിരിക്കുകയാണ് ഫെബ്രുഅരി 23 പുലരുന്നതിനു വേണ്ടി അന്നെന്റെ ജന്മദിനം എന്നതിനെക്കാള്‍ ലോകത്തുള്ള എല്ലാ ഭാരതീയരും കാത്തിരിക്കുന്ന 81-മത ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ആദ്യമായി ഒരു ഭാരതീയന് അവാര്‍ഡ് കിട്ടുമോ എന്നറിയാന്‍ വേണ്ടിയാണു... പ്രതേകിച്ച് ഞാന്‍ ഒരുപാടു ആരാധിക്കുന്ന AR റഹ്മാന്‍ എന്ന സംഗീത ചക്രവര്‍ത്തിക് കീരടം കിട്ടുമോ എന്നറിയാന്‍... അത് സംഭവിച്ചാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു ജന്മദിന സമ്മാനം പോലെ ആവും അത്... മലയാളിക്കും അഭിമാനിക്കാം റസൂല്‍ പൂക്കുട്ടി എന്ന പേരില്‍... സോന്തോഷതിനടയിലും slum dog millionaire എന്ന ചിത്രം ഉണ്ടാക്കിയ വിവാദം ഒരു ശാപം പോലെ നില്കുന്നു... ചിത്രത്തിന്റെ പേരില്‍ തുടങ്ങി ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ വിവാദങ്ങളിലേക്ക് ചെന്നു കൊണ്ടിരിക്കുന്നു..

ചിത്രം റിലീസ് ചെയ്ത അന്ന് തന്നെ ഞാന്‍ വളരെ പ്രതീക്ഷയോടെയാണ് കാണാന്‍ പോയത്.... അതുജ്ജലമായ ആദ്യ പകുതിക്ക് ശേഷം ചിത്രം കൈവിട്ടു പോകുന്നതായാണ് കാണാന്‍ കഴിഞ്ഞത്.. ഒരു ഷോര്‍ട്ട് ഫിലിമില്‍ എടുക്കേണ്ട ശേഷി മാത്രമുള്ള ഒരു കഥയെ ഒരു സിനിമയാക്കി മാറ്റാന്‍ കഴിഞ്ഞ ഡാനി ബോയല്‍ തികച്ചും പ്രശംസ അര്‍ഹികുന്നു.. ഒരു ഡോകുമെന്ററി നിലവാരത്തിലേക്ക് ചിത്രത്തെ എത്തികാതെ സൂക്ഷിച്ചത് നല്ല ക്യാമറ വോര്‍ക്സും മുസികും ആണ്... റസൂല്‍ പൂക്കുടിയുടെ ശബ്ദ മിശ്രണവും എടുത്തു പറയേണ്ടതാണ്‌...

ഇനി വിവാദത്തിലേക്ക് വരാം... ചിത്രത്തിന് ഗോള്‍ഡന്‍ ഗ്ലോബെ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാരും ഞെട്ടി ഞാനും... കാരണം അതിന് മാത്രം ഒന്നും ല്ലായിരുന്നു ചിത്രത്തില്‍.. തിരക്കഥ ഒഴികെ ചിത്രത്തിന്റെ പിന്നനണിയില്‍ പ്രവര്തിച്ചവര്ക് അതിന് അര്‍ഹരാണ് എന്ന് തോന്നിയിരുന്നു... ഇതിലും നല്ല കലാമുല്യമുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്... എന്ന പിന്നെ എന്താ അവര്‍ക്ക് കിട്ടാത്തത് ?... അവിടെയും സ്ഥിരം പല്ലവി തന്നെ.... സായിപ്പിന്റെ സിനിമ ആയതുകൊണ്ട കിട്ടി... അതിന് ഒരു ഉത്തമ ഉദാഹരണം ആയി ചിത്രം.. പക്ഷെ എനിക്ക് അതിനെക്കാള്‍ അത്ഭുതം തോന്നിയത് റഹ്മാന്‍ മാസങ്ങളോളം തപസിരുനു മ്യൂസിക് ചെയ്തു ജീവന്‍ നല്കിയ പല മികച്ച സൃഷ്ടികല്കും കിട്ടാത്ത അന്ഗീകാരം വെറും 15 ദിവസം കൊണ്ടു സൃഷ്‌ടിച്ച സംഗീതത്തിനു അന്ഗീകാരം കിട്ടി എന്നതാണ്... ഹ്മാന്റെ മുസികിനെ ഇപ്പോഴും കണ്ണുമടച്ചു പുചിക്ക്കുന്ന നിരൂപകര്‍ വരെ ഇതു സമ്മതിക്കും.. അപ്പൊ അര്കാന് തെറ്റുപറ്റിയത്‌... അതിനും എനികുതരം കിട്ടി... വീണ്ടും സായിപ്പിന്റെ സിനിമ.. ചിത്രത്തിന്റെ പ്രധാന വിവാദം ഇന്ത്യയെ മോശമായി ചിത്രീകരിച്ചു എന്നതാണ്... ഏതൊരു ദെശസ്നെഹിയെ പോലെ എനിക്കും തോന്നി അത്... ലോക മഹാ അത്ഭുധമായ താജ് മഹല്‍ വരെ കാണിച്ചിട്ടും.. അത് നല്ല രീതിയില്‍ കാണിച്ചില്ല... അതിലും ഒരു നെഗറ്റീവ് ടച്ച്‌.. ഞാനും വിചാരിച്ചു... ചിത്രം വിദേശങ്ങളില്‍ പണം വരുമ്പോള്‍ ഇന്ത്യയെ കുറിച്ചുള്ള തെറ്റായ സന്കല്പങ്ങള്‍ക്ക് അത് അടിവരയിടും.. പക്ഷെ നന്നായി ആലോചിച്ചാല്‍ ഏതൊരാള്‍ക്കും മനസിലാവും അതിന്റെ സത്യാവസ്ഥ... കാരണം.. ചിത്രത്തില്‍ കാണിച്ച ചേരികള്‍ ഒന്നും തന്നെ സെറ്റ് ഇട്ടതല്ല... മറിച്ച് യഥാര്‍ഥ ചേരികള്‍ തന്നെ ആയിരുന്നു... സത്യം സത്യമായി കാണിക്കുമ്പൊ നാം എന്തിന് നാണിക്കണം? ഇതല്ലേ യഥാര്‍ഥ ഇന്ത്യ... (ബാക്കി മമ്മൂട്ടിയുടെ ഡൈലോഗ് ഓര്‍മിച്ചാല്‍ മതി...)
ജൈപുരില്‍ വച്ച് പൂര്‍ണ ഗര്‍ഭിണിയായി റോഡിന്റെ അരികില്‍ കിടന്നു കരയുന്ന ഭിക്ഷക്കരിയും... അവളെ ആശുപത്രിയില്‍ എത്തിക്കാന്‍ പൈസക്കായി ഓടി നടക്കുന്ന കൊച്ചു കുട്ടിയായ മകനെയും... നേരിട്ടു കണ്ട എനിക്ക് മനസിലായി ഇതാണ് യഥാര്‍ഥ ഇന്ത്യ... അതിനെക്കാള്‍ ഭീകരമായിരുന്നില്ല ചിത്രം... അങ്ങനെ ചിത്രത്തെ എതിര്‍ത്താല്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന പോലെ ആവില്ലേ...

ആന്റി ക്ലൈമാക്സ് : സായിപ്പിന്റെ ചിത്രം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നവരെ ഒന്നു കേള്‍ക്കു... സൌത്ത് ഇന്ത്യക്കാരെ മദ്രാസികള്‍ എന്ന് വിളിച്ചു കളിയാക്കി... അവര്‍ ഇന്ത്യന്‍ സിനിമയ്ക്കു നല്‍കുന്ന സൃഷ്ടികള്‍ പുച്ഛത്തോടെ കാണുന്ന ബോളിവൂദ് ചേട്ടന്മാരെ... അതെ രീതിയില്‍ ആണ്... സായിപ്പ് നിങ്ങളെയും കാണുന്നത്... (പൊട്ടനെ ചെട്ടി ചതിച്ചാല്‍.... !!!!!)

ജയ ഹൊ.. !!!

ഓസ്കാര്‍ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്തിന്റെ ലിസ്റ്റ് ഞാന്‍ ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.. ഇതു എന്റെ ഒരു ശ്രമം മാത്രം ആണ്... കാത്തിരുന്നു കാണാം ഇതില്‍ ഏതൊക്കെ നേടും എന്ന്...അതുവരെ നിങ്ങള്‍കും ആലോചിക്കാം....

BEST PICTURE - THE CURIOUS CASE OF BENJAMIN BUTTON

DIRECTING - Danny Boyle -SLUMDOG MILLIONAIRE

BEST ACTOR - Sean Penn-MILK

BEST ACTRESS - Kate Winslet-THE READER

CINEMATOGRAPHY - Anthony Dod Mantle -SLUMDOG MILLIONAIRE

MUSIC SCORE - AR Rahman - SLUMDOG MILLIONAIRE

MUSIC - AR Rahman - "O Saya"-SLUMDOG MILLIONAIRE

SOUND MIXING - Rasool Pukkutty-SLUMDOG MILLIONAIRE

WRITING (ADAPTED SCREENPLAY) THE CURIOUS CASE OF BENJAMIN BUTTON

WRITING (ORIGINAL SCREENPLAY) MILK


Friday, February 13, 2009

വാലന്‍ന്റൈന്‍


എല്ലാര്വ്ര്കും എന്റെ ഈ ന്യൂ ബ്ലോഗിലേക് സ്വാഗതം..

എല്ലാവര്ക്കും എന്റെ വലെന്റിന്റെ ദിനാശംസകള്‍....
ഈ ദിവസത്തിന്റെ പ്രതെകത തന്നെയാണ് ഇപ്പോള്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ എന്നെ പ്രേരിപിച്ചത്‌ ..
ഇതിന് my eye എന്ന് പേരിടാന്‍ കാരണം എന്റെ കണ്ണിലൂടെ കാണുന്ന കാഴ്ചകളും, എന്റെ വീക്ഷണങ്ങളും ആണ് ഇതില്‍ എന്റെ അഭിപ്രായങ്ങള്‍ ആരെയെന്കിലും വേദനിപികുനെന്ടെന്കില്‍ ഞാന്‍ മുന്‍കൂര്‍ ആയി മാപ്പ് ചോദിക്കുന്നു..
ഈ വാലന്‍ന്റൈന്‍ ദിനം പ്രേമികുനവരുടെ ദിവസം എന്നതിലുപരി സ്നേഹികുനവരുടെ ദിവസമാക്കി മാറ്റണമെന്ന് എനിക്ക് തോന്നുന്നു... ഭീകരക്രമാനങ്ങല്കും ലോകത്ത് നില നില്‍കുന്ന എല്ലാ സന്കര്‍ഷവസ്തകല്കും ഈ ദിനം ഒരു ആശ്വാസമായി മാറാന്‍ ഞാന്‍ ആഗ്രഹികുന്നു...
ജീവിതം മനുഷന് ആഘോഷികനുല്ലതാണ് അതുകൊണ്ട് ഈ ദിവസവും മറ്റേതു ആഗോശങ്ങളെയും പോലെ ആഗോഷികണമെന്നു തോന്നുന്നു.. വര്‍ഷത്തില്‍ ഒരു ദിവസമെന്കിലും താന്‍ സ്നേതികുനവര്‍ക്ക് ഒരു പൂ കൊടുത്തു സന്തോഷം പന്കിടുനത് നല്ലതാണു... അതിന് ഈ ദിവസം കാരണമാകുന്നു പിന്നെന്തിനു നാം ഇതു അക്ശോഷികതിരികണം.. മനുഷന്റെ നന്മാകും സന്തോഷത്തിനുമ വേണ്ടി ആര് എന്ത് ചെയ്താലും അത് ഇരു കൈയും നീതി സ്വീകരികണം, അത് ഏത് രാജ്യത്തിന്റെതായാലും ഏത് സംസ്കരതിന്റെതയലും...
എല്ലാവര്ക്കും ഒരികല്‍ കൂടി എന്റെ വാലന്‍ന്റൈന്‍ ദിനാശംസകള്‍......
ഒരു അപേക്ഷ കൂടി എല്ലാ കാര്യങ്ങളില്‍ ഉള്ള പോലെ ഇതും നമ്മള്‍ ദുരുപയോഗം ചെയ്യരുത്...