MYEYE FILMS RECENT WORKS

THE TRAVEL PLANNERS - Kerala Beautiful Landscapes

THE TRAVEL PLANNERS - KOVALAM God's Own Beach

THE BOON - Shortfilm

Alappat Silks & Jewellers

Flamingo Furniture Group, UAE

Kazhcha-Theme

Pergola Infrastructure Pvt. Ltd

Areena Animations

Rajadhani Institute of Hotel Management

International Day against DRUG ABUSE Campaign

JIHAAD-Shortfilm

Ideal Home Appliance Commercial

Monday, August 2, 2010

“മതിലുകള്‍” ("Walls")

ലോക സിനിമകളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ആദ്യമായി എഴുതേണ്ട സിനിമയെ കുറിച്ച ഒരുപാടു ആലോചിച്ചു... ഒരു പക്ഷെ ആ സിനിമയെ കുറിച്ച് എഴുതാന്‍ എടുത്തതിനെക്കള്‍ കൂടുതല്‍ സമയം.. സിനിമ തെരഞ്ഞെടുക്കാന്‍ വിനിയോഗിച്ചു.. പല മികച്ച സൃഷ്ടികളും ചലച്ചിത്രകരന്മാരും മനസ്സില്‍ ഓടിയെത്തി.. സിനിമയുടെ സൃഷ്ടികര്തക്കളായ ലുമിയര്‍ ബ്രദര്‍സ് മുതല്‍ അകിറ കുറസോവ, വൂഡി അല്ലെന്‍, ബെര്‍ഗ്മാന്‍, ക്രിസ്റ്റഫ് കിസ്ലോസ്കി, സത്യജിത് റേ, മജിദ്‌ മജിദി അങ്ങനെ ഒരുപാടു പേര്‍.. പക്ഷെ തുടങ്ങേണ്ടത് ഏതാണ് മാത്രം തീരുമാനമായില്ല.. ഒരുപാടു ആലോചനകള്‍ക്ക് ശേഷം.. ആദ്യം എഴുതേണ്ടത് മാതൃഭാഷയിലെ ഒരു ലോകോത്തര കലാസൃഷ്ടി തന്നെയാവണമെന്ന് തീരുമാനിച്ചു... അപ്പോഴും ഒരുപാടു പേരുകള്‍ എന്റെ മനസ്സില്‍ മനസിലെത്തി... ജോണ്‍ എബ്രഹാം, അരവിന്ദന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍ കരുണ്‍, പദ്മരാജന്‍, ഭരതന്‍.. ഒടുവില്‍ മലയാള സിനിമ ലോക സിനിമ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഒരുപാടു സംഭാവനകള്‍ ചെയ്ത ആ മഹത് വ്യക്തിയുടെ ഒരു ചിത്രം തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു... അടൂര്‍ ഗോപാലകൃഷ്ണന്‍.. അതിലും കണ്‍ഫ്യൂഷന്‍.. അദേഹത്തിന്റെ ഏതു സിനിമയാണ് തെരഞ്ഞെടുക്കേണ്ടത്.. ഒടുവില്‍ അതും ഞാന്‍ കണ്ടെത്തി... മതിലുകള്‍... രണ്ടു അതുല്യ പ്രതിഭകള്‍ ഒരുമിച്ച് ചേര്‍ന്ന ഒരു ചരിത്ര സംഭവം എന്ന നിലയില്‍. എന്റെ ഈ എഴുത്തിന് തുടക്കം കുറിക്കാന്‍ ഇതിനെക്കാള്‍ നല്ല ഒരു ചലച്ചിത്രം ഇല്ല എന്ന് തോന്നുന്നു... ഇത് വെറുമൊരു ചലച്ചിത്ര നിരൂപണം മാത്രമായി ഒതുക്കി നിര്‍ത്താന്‍ ഞാന്‍ ഉദേശിക്കുന്നില്ല.. ചലച്ചിത്രങ്ങളെ വെറുമൊരു ദൃശ്യ-ശബ്ദ രൂപമായി മാറ്റി നിര്‍ത്താതെ.. അതിലെ എല്ലാ വശങ്ങളെ കുറിച്ചും അറിവ് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ ഇവിടെ തുടങ്ങുന്നു...

മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍.. സ്വയംവരം (1972) എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയെയും ഇന്ത്യന്‍ സിനിമയും ഒരുപോലെ മാറ്റി മറിച്ചു അരങ്ങേറി.. ഭാരതത്തില്‍ പ്രതേകിച്ചു മലയാളത്തില്‍ ഒരു പുതിയ സിനിമ സംസ്കാരം ഉണ്ടാക്കി എടുക്കാന്‍ കേരളത്തില്‍ ആദ്യമായി രൂപം കൊടുത്ത ഫിലിം സൊസൈറ്റി “ചിത്രലേഖ” വഴി അദ്ദേഹത്തിന് കഴിഞ്ഞു... ഇന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെയും ചലച്ചിത്രകാരനെയും മലയാളികള്‍ക്ക് ഒഴികെ ലോകത്തിലെ മറ്റെല്ലാ ഭാഷക്കാരും, രാജ്യക്കാരും അടുത്തറിയുന്നു... ഒരുപോലെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. അതിനു ഒരുപാടു തെളിവുകള്‍ നമുക്ക്‌ മുന്നിലുണ്ട്.. നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ചലച്ചിത്രകരന്മാരില്‍ ഒരാള്‍.. അതിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരന്‍.. ലോകത്തേറ്റവും കൂടുതല്‍ ഫിലിം ഫെസറ്റിവലുകളില്‍ ചലച്ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ച ചലച്ചിത്രകാരന്മാരില്‍ ഒരാള്‍.. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍.. പദ്മവിഭൂഷണും, ഡോക്ടറേറ്റും, ദാദ സഹെബ്‌ ഫാല്‍കെ അവാര്‍ഡും മറ്റു പല അംഗീകാരന്ങ്ങളും നല്‍കി ഭാരത സര്‍ക്കാരും ഒട്ടും പിന്നിലല്ലയിരുന്നു... എണ്ണിയാലോടുങ്ങാത്ത അംഗീകാരന്ങ്ങള്‍ നേടിയ ഈ ചലച്ചിത്രകാരന്റെ ആറാമത്തെ ചലച്ചിത്രമാണ് മതിലുകള്‍...

“മതിലുകള്‍” ("Walls")

അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകത്തിനു ഇതിനെക്കാള്‍ മികച്ച സൃഷ്ടികള്‍ നല്‍കിയിട്ടുണ്ടെങ്കിലും... മതിലുകളില്‍ അദേഹം എഴുതിയ തിരക്കഥ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരില്‍ ഒരാളായ വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അതുല്യ എഴുതുകാരന്റെ... അഥവാ അദ്ദേഹം തന്നെ എഴുതിയ ജീവിത കഥയാണ്.. നോവലാണ്...

തന്‍റെതായ ഒരു ശൈലി കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീര്‍.. 1940-കളില്‍ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ തടവുകാരനായി തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍ എത്തിയ ബഷീര്‍... തന്റെ ജയിലില്‍ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെ പശ്‌ചാത്തലത്തില്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍... ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ബഷീര്‍ തന്നെ എഴുതിയ ‘ഭാര്‍ഗവീനിലയം’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ കൌമുദി വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ ബഷീര്‍ ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത കഥയാണ് മതിലുകള്‍...

ഒരു സാഹിത്യ കൃതി സിനമയക്കണമെന്ന അടൂരിന്റെ ഏറെ കാലത്തേ മോഹമായിരുന്നു.. പല കഥകളും നോവലുകളും തിരഞ്ഞെങ്കിലും... ചലച്ചിത്രമാക്കാന്‍ പാകത്തിന് ഒന്നും കിട്ടിയില്ല... അങ്ങനെയാണ്.. പണ്ട് വായിച്ച ബഷീറിന്റെ മതിലുകള്‍ എന്ന നോവല ചലച്ചിത്രമാക്കാന്‍ അടൂര്‍ തീരുമാനിച്ചത്‌... മതിലുകള്‍ സിനിമയാക്കാന്‍ മറ്റു പലരും ശ്രമിച്ചെങ്കിലും നല്ലൊരു തിരക്കഥ തയാറാക്കാന്‍ കഴിയാതെ പിന്‍വാങ്ങുകയായിരുന്നു... ബഷീറില്‍ നിന്നും അനുവാദം വാങ്ങിയ അടൂര്‍ തന്റെതായ രീതിയില്‍ അതിനു തിരക്കഥയും എഴുതി... നോവേലില്‍ നിന്നും ഒരു പാട് മാറ്റങ്ങള്‍ വരുത്തിയാണ് അടൂര്‍ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. ഈ ചലച്ചിത്രത്തിന്‍റെ പ്രധാന പ്രതേകതയും ഇത് തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്... കാരണം ഒരു പ്രശസ്ത സാഹിത്യകാരന്‍ എഴുതിയ വളരെ പ്രശസ്തമായ ഒരു സൃഷ്ടി... അതും സ്വന്തം ജീവിതനുഭവം... അത് മറ്റൊരാള്‍ മാറ്റി എഴുതുമ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ ഒന്നും തന്നെ ഇവിടെ ഉണ്ടായില്ല... പ്രതേകിച്ചു അതിന്റെ ക്ലൈമാക്സ്‌.. ഏറെ വിവാദങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച ഭാഗം... താന്‍ എഴുതിയതിനെക്കാള്‍ നന്നായി അടൂര്‍ അത് മാറ്റി എഴുതിയപ്പോള്‍ എന്ന് ബഷീര്‍ അഭിനന്ദിക്കുകയും ചെയ്തു... മാത്രമല്ല തന്റെ “ന്‍റെ ഉപ്പുപ്പക്ക് ഒരാനണ്ടായിരുന്നു”, “പാത്തുമ്മയുടെ ആട്” എന്നീ സാഹിത്യ കൃതികള്‍ അടൂര്‍ ചലച്ചത്രമാക്കണമെന്നും ബഷീര്‍ പറഞ്ഞു.. മതിലുകള്‍ എന്ന നോവല്‍ നല്‍കുന്ന അനുഭവം വേറിട്ടതക്കാന്‍ ഈ ചലച്ചിത്രത്തിലൂടെ അടൂരിന് കഴിഞ്ഞു എന്ന് വേണം കരുതാന്‍..

രാഷ്ട്രീയ തടവുകാരനായി കൊല്ലത്തു പോലീസ് സ്റ്റേഷനില്‍ കാലങ്ങളോളം കഴിഞ്ഞ ബഷീര്‍ അവിടുത്തെ പോലീസുകാരുടെ നിര്‍ദേശപ്രകാരം നിരാഹാര സത്യഗ്രഹം കിടന്നു.. തന്നെ ചുമ്മാ തടവില്‍ വയക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി ശിക്ഷ വിധിക്കണമെന്നു ബഷീര്‍ അവശ്യപ്പെട്ടു.. അങ്ങനെ തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ എത്തിയ ബഷീര്‍ പെട്ടെന്ന് തന്നെ അവിടുത്തെ സഹ തടവുകരുടെയും പോലീസുകാരുടെ പ്രിയങ്കരനായി മാറി... തിരുവിതാംകൂര്‍ മഹാരാജാവിനെതിരെ ലേഖനങ്ങള്‍ എഴുതിയതിനാണ് ശിക്ഷിച്ചെതെങ്കിലും ഒരു എഴുത്തുക്കാരന്‍ എന്ന നിലയില്‍ ബഷീറിന് ജയിലിനുള്ളില്‍ പൂര്‍ണ സ്വാതന്ത്രം നല്കാന്‍ മഹാരാജാവ്‌ നിര്‍ദേശിച്ചിരിന്നു.. അങ്ങനെ വര്‍ഷങ്ങള്‍ അവിടെ കഴിച്ചു കൂട്ടവേ.. ഭാരതം സ്വാതന്ത്രം നേടാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ തടവുകാരെ ഒന്നൊന്നായി വിട്ടയക്കാന്‍ തീരുമാനമായി... എല്ലാരും പോയി.. തന്റെ ഊഴവും കാത്തിരുന്ന ബഷീറിന്റെ ഏകാന്തതയിലെക്ക്... അവിചാരിതമായി വന്നു വീഴുന്ന നാരായണിയുടെ ശബ്ദമാണ്... മതിലുകള്‍ എന്ന നോവലിനും ചലച്ചിത്രത്തിനും ആധാരം*..

മതില്കെട്ടിനു അപ്പുറത്ത് നിന്നും കേള്‍ക്കുന്ന സ്ത്രീ ശബ്ദം ബഷീറിന്റെ ജീവിതവും,. ജീവിത ലക്ഷ്യങ്ങളും മാറ്റിമറിക്കുന്നു... ബഷീര്‍ ആ ശബ്ദത്തെ പ്രണയിക്കാന്‍ തുടങ്ങുന്നു.. പതിയെ പതിയെ ആ ശബ്ദത്തിന്റെ ഉടമയായ നാരായണിയെയും.. നാരായണിയെ കാണാന്‍ ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല... ബഷീര്‍ ഒടുവില്‍ സ്വതന്ത്രനാകുന്നു... പരസ്പരം കാണാതെ രണ്ടു പേരും വേര്‍പെട്ടു പോകുന്നെങ്കിലും നാരായണിയുടെ ശബ്ദം മാത്രം മതിയായിരുന്നു ബഷീറിന്റെ മനസില്‍ ആ പ്രണയം നിലനില്‍ക്കാന്‍... പ്രണയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ത്തെറിയുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണ് മതിലുകള്‍..

സ്വാതന്ത്രമാണ് ജീവിത ലക്‌ഷ്യം... രാജ്യം.. ജനങ്ങള്‍.. എല്ലാരും സ്വതന്ത്രമാകണം.. സ്വന്തന്ത്രമാകാന്‍ കാത്തിരിക്കുന്ന ഒരു വ്യക്തി.. സ്വാതന്ത്ര സമര സേനാനി.. എഴുത്തുകാരന്‍... അങ്ങനെ സ്വാതന്ത്രമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന ഒരാള്‍.. സ്വാതന്ത്രം അടുത്തെത്തുമ്പോള്‍.. അതിനേക്കാള്‍ പലതും ഈ നാല് മതിലുകല്കുള്ളിലുണ്ട് എന്ന് തിരിച്ചറിയുകയും... പുറത്തു തന്നെ കാത്തിരിക്കുന്ന സ്വാതന്ത്രതെക്കള്‍ അകത്തുള്ള കെട്ടുപാടുകളുള്ള ഈ സ്നേഹമാണ് വലുതെന്നു തിരിച്ചറിയുന്ന ഒരു മനുഷ്യ മനസ്സ്... സ്വാതന്ത്രത്തിനു പുതിയ അര്‍ദ്ധതലങ്ങളാണ് ബഷീറും അടൂരും ചേര്‍ന്ന് ഈ ചലച്ചിത്രത്തിലൂടെ ആസ്വാദകര്‍ക്ക് നല്‍കുന്നത്... ഇതൊരു വേറിട്ട സൃഷ്ടിയായി മാറുന്നതും അതുകൊണ്ട് തന്നെ....

നായികയുടെ വികാരങ്ങള്‍ ശബ്ദം കൊണ്ട് മാത്രം പ്രേഷകര്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ ശ്രമിക്കുന്നത് അടൂരിന് ഒരു കടുത്ത വെല്ലുവിളി തന്നെയായിരുന്നു.. നായികാ കഥയുടെ ഒരു ഭാഗത്തും തന്നെ തിരശീലയ്ക്കു മുന്നിലെത്തുന്നില്ല... എന്നാല്‍ ഒരുപാടു സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ അടൂര്‍ തയ്യാറായില്ല.. മാത്രമല്ല നോവേലിലുള്ള ഒട്ടു മുക്കാല്‍ സംഭാഷങ്ങളും അടൂര്‍ ഒഴിവാക്കി... പല വലിയ സംഭാഷണങ്ങളും ഒറ്റ വാക്കിലോ... ഒരു മൂളലിലോ ഒതുക്കി... എന്നിട്ടും ആ നായിക കഥാപാത്രത്തിന്റെ വികാരങ്ങള്‍ കാണാതെ തന്നെ പ്രേഷകന്റെ മനസ്സില്‍ തൊട്ടു... അടൂരിന്റെ പ്രതിഭയെ തിരിച്ചറിയാന്‍ ഈ ഒരൊറ്റ ചലച്ചിത്രം മാത്രം മതിയാകും... പശ്‌ചാത്തലത്തില ശബ്ദം എന്ന് കേട്ടാല്‍ റസൂല്‍ പൂക്കുട്ടിയെ ഓര്മ വരുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി തിരിച്ചറിയുക... അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ പശ്‌ചാത്തലത്തില ശബ്ദത്തിനായി മാത്രം പ്രതേകം തിരക്കഥ തന്നെ അടൂര്‍ തന്റെ ചലച്ചിത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിന്നു...

നാരായണിയുടെ ശബ്ദം ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരാളുടെ വേണമെന്ന് അടൂര് തീരുമാനിച്ചു... അതിനായി അറുപതോളം പേരെ അടൂര്‍ ഓഡിയോ ടെസ്റ്റു നടത്തി.. പക്ഷെ ആര്‍ക്കും നാരായണിയുടെ കഥാപാത്രതിനോട് നീതി പുലര്‍ത്താനായില്ല.. ഒടുവില്‍ KPAC ലളിതയെ കൊണ്ട് ചെയ്യിക്കാന്‍ തീരുമാനിച്ചു... അതിനു അടൂര്‍ കൊടുത്ത ഉത്തരം.. “familiar good voice was better than an unfamiliar bad voice”. എന്നായിരുന്നു... കഥാപാത്രത്തിന്റെ വികാരങ്ങള്‍ സാധാരണ മലയാളീ പ്രേഷകന് മനസ്സിലാകാന്‍ ലളിതയുടെ ശബ്ദം ഒരുപാടു സഹായകം ആവുകയും ചെയ്തു... തന്റെ സ്വാഭാവികമായ പ്രകടനം കൊണ്ട് മമ്മുട്ടിയും ബഷീറിന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കി.. ബഷീറിന്‍റെ ചെറുപ്പകാലം ആയതുകൊണ്ടാണ് മമ്മുട്ടിയെപ്പോലെ കഴിവും ആകര ഭംഗിയുമുള്ള നടനു ഈ കഥാപാത്രം നല്‍കിയെന്നു അടൂര്‍ പറഞ്ഞു.. ഇതിനു ബഷീറിന്റെ മറുപടി അല്പം തമാശ കലര്‍ന്നതായിരുന്നു... പക്ഷെ മമ്മുട്ടിക്ക് തന്‍റെ ചെറുപ്പകാലത്തുള്ള അത്രയും ഭംഗി ഇല്ല എന്നായിരുന്നു... മതിലുകള്‍ മലയാള സാഹിത്യരംഗത്തും, ചലച്ചിത്രരംഗത്തും നാഴികക്കല്ലാകുകയും ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു..

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബഷീര്‍ പിന്നെ നാരായണിയെ കണ്ടതയോ മറ്റോ പിന്നെ എവിടെയും പറഞ്ഞു കേട്ടില്ല... പക്ഷെ പുറത്തിറങ്ങിയ ബഷീര്‍ നാരായണിയെ കാണാന്‍ ശ്രമിക്കുന്നതായി സങ്കല്‍പിച്ചു ഈ അടുത്തകാലത്തായി ഒരു പുതിയ തിരക്കഥയില്‍ മമ്മുട്ടി വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചു.. നമുക്ക്‌ കാത്തിരിക്കാം നാരായണിയെ ബഷീര്‍ കണ്ടു മുട്ടുന്ന ആ നിമിഷത്തിനായി..... വിലക്കുകളില്ലാത്ത, ബന്ധനങ്ങളില്ലാത്ത ഒരു പുതിയ മതിലുകളില്ലാത്ത മതിലുകള്‍ക്കായി...

* ബഷീറിന്റെ തന്നെ “ബാല്യകാല സഖികള്‍ക്ക്” “VICTORIA” എന്ന നോവലുമായി ഉള്ള സാമ്യം പോലെ തന്നെ... മതിലുകള്‍ “DARKNESS AT NOON” എന്ന ജര്‍മ്മന്‍ നോവലുമായി വളരെയധികം സാമ്യം ഉണ്ടെങ്കിലും.. ബഷീറിന്‍റെ തനത് ശൈലി മതിലുകളെ അതില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു... പക്ഷെ അടൂരിന്റെ മതിലുകള്‍ ചലച്ചിത്രം ജര്‍മ്മന്‍ നോവേലുമായുള്ള സാമ്യം എടുത്തു കാട്ടുന്നു...

“മതിലുകള്‍” ("Walls")
Directed & Produced by Adoor Gopalakrishnan
Written by Adoor Gopalakrishnan
Vaikom Muhammad Basheer (novel)
Music by Vijay Bhaskar
Cinematography by Mankada Ravi Varma
Editing by M. Mani
Release date(s): 1989
Running time: 120 mins
Language: Malayalam


Awards
1990 Venice Film Festival (Italy)
• Won - FIPRESCI Prize - Adoor Gopalakrishnan
• Won - Unicef Award - Adoor Gopalakrishnan
1990 National Film Awards (India)
• Won - Golden Lotus Award - Best Director - Adoor Gopalakrishnan
• Won - Silver Lotus Award - Best Actor - Mammootty
• Won - Silver Lotus Award - Best Audiography
• Won - Silver Lotus Award - Best Regional Film (Malayalam) - Mathilukal - Adoor Gopalakrishnan
1990 Amiens International Film Festival (France)
• Won - OCIC Award - Adoor Gopalakrishnan
2002 Aubervilliers International Children's Film Festival (France)
• Won - Grand Prize - Adoor Gopalakrishnan

19 comments:

  1. I'm Proud to say that " I am One of Ur Best Frnd "
    This is awesome, As the script of mathilukal is nice the same way the script abt mathilukal is also Nice.

    Keep up the Work

    ReplyDelete
  2. Good one dear .... which is the new project u mentioned that mamootty has signed and whos going to direct that ???

    ReplyDelete
  3. @srikanth: film name not yet revealed... but there is project with a new writer cum director... mammutty going to act.. may b the works start on next year..

    ReplyDelete
  4. Really Awesome da!!!!!!
    Nalla irutham vanna bhasha... nalla shyli.... Than Kooduthal kooduthal pratheesha nalkunnu...
    Nalla thudakkam... iniyum mikacha ezhuthukal undakatte ennu athamarthamayi aasamsikunnu..
    keep going... we r expecting more and more from you..... :)

    ReplyDelete
  5. nice work dey,.,.....ethuu thudangan pokunaa vedikettindee sample matram....all the best.

    ReplyDelete
  6. Many of the great achievements of the world were accomplished by tired and discouraged men who kept on working. I am dead sure that one day you will also become a great man with great achievement. I wish you all future success for your upcoming projects. Keep rocking.

    ReplyDelete
  7. Good Films are most often not recognized because most often it may be sidelined as parallel films...but a good article like this will create a genuine interest in watching such movies which have real life in it....Ur article is a great insight to the film especially about the great director adoor g'krishnan and legendary fiction writer Baseer...And also it shows the light on story of Film in a sparkling manner.....so vipn continue ur journey thru the world's best film so that it will be help full for people like us to reach the path of good film....good luck dear freind

    ReplyDelete
  8. MATHILUKAL...film from a creative head and blessed hands...the film was side tracked by the time so...tanx vipin for spreading the fragrance again ,a gud article expecially a narration needs a well knowledge about the subject,no wonder that i cud find it here....so need to hear the film from ur point f view too...b.coz the feeling with wch rain through an open window makes a gr8 intresting difference than ven itz in our hands so
    keep going wth this nd never try this down under any circunstances.....

    ReplyDelete
  9. thanx for ur valuable comment amala... v cant make a good review on these kind of legend's masterpieces... anyway next time i vl try...

    ReplyDelete
  10. why shudn't U think of being a legend after all....anyway jst try nd all da best:)

    ReplyDelete
  11. Hat's off to you Vipin Chetta. Arresting Style of writing, loved it :)
    Expecting more killer blogs in the same genre :) All the best!
    Regards,
    Rathesh Krishnan

    ReplyDelete