MYEYE FILMS RECENT WORKS

THE TRAVEL PLANNERS - Kerala Beautiful Landscapes

THE TRAVEL PLANNERS - KOVALAM God's Own Beach

THE BOON - Shortfilm

Alappat Silks & Jewellers

Flamingo Furniture Group, UAE

Kazhcha-Theme

Pergola Infrastructure Pvt. Ltd

Areena Animations

Rajadhani Institute of Hotel Management

International Day against DRUG ABUSE Campaign

JIHAAD-Shortfilm

Ideal Home Appliance Commercial

Thursday, August 12, 2010

പഥേര്‍ പാഞ്ചാലി.... (Song of the Little Road)

ചലച്ചിത്ര സങ്കല്‍പ്പങ്ങള്‍ മാറ്റി മറിച്ച ചരിത്രത്തിന്‍റെ നാഴികക്കല്ല്.. ഭാരതത്തിന്‍റെ അഭിമാനമായ സത്യജിത്‌ റേ എന്ന ബംഗാളി ചലച്ചിത്രകാരന്‍റെ ആദ്യ ചലച്ചിത്രം.. “ആദ്യം” എന്ന പദം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ഒരു പക്ഷെ അദ്ദേഹത്തിനായിരിക്കും.. ഭാരതത്തില്‍ ആദ്യമായി ഓസ്കാര്‍ പുരസ്കാരം തേടിയെത്തിയത് റേയ്ക്ക് വേണ്ടിയായിരുന്നു... 1992-ല്‍ സമഗ്ര സംഭാവനക്കുള്ള Life Time Achievement പുരസ്‌കാരമായിരുന്നു അത്.. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദ സഹെബ്‌ ഫാല്‍കെ പുരസ്‌കാരം, ഭാരതരത്നം, മറ്റു രാജ്യങ്ങളുടെ പരമോന്നത ബഹുമതികള്‍, ലോകത്തെ പ്രമുഖ ചലച്ചിത്രോത്സവങ്ങളുടെ പുരസ്കാരങ്ങള്‍.. ചാര്‍ളി ചാപ്ലിനു ശേഷം Oxford University –ടെ Hഒനോരരി Doctorate ലഭിക്കുന്ന ചലച്ചിത്രകാരന്‍.. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ബഹുമതികള്‍ക്ക് ഉടമയാണ് അദേഹം... വെറും 37 ചലച്ചിത്രങ്ങളില്‍ നിന്നായി 32 ദേശിയ പുരസ്കാരങ്ങള്‍ നേടിയ മറ്റൊരാളും ഭാരതതിലില്ല... ഇതിനു മാത്രം എന്താണ് ഇദേഹം തന്‍റെ ആദ്യ ചലച്ചിത്രത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുത്തത്‌ എന്ന് നോക്കാം...
ചലച്ചിത്രം വാണിജ്യപരമായ മാധ്യമം അല്ലാതെ ചിത്രരചനയും, ശില്പകലയും മറ്റും പോലെ കലാപരമായ ഒരു മാധ്യമം മാത്രമായി കാണുന്ന കാലഘട്ടം.... അതും വിദേശികള്‍ക്ക്‌ മാത്രം ആധികാരികമായി ചെയ്യാന്‍ കഴിയുന്ന ഒരു കല... കഷ്ടിച്ചു സ്വാതന്ത്രം മാത്രം നേടിയ ഭാരതം... വൈദ്യുതിയും വാഹനങ്ങളും എന്താണെന്നു ജനങ്ങള്‍ അറിഞ്ഞു വരുന്ന സമയം.. നോവലുകളും കവിതകളും മറ്റു സാഹിത്യ കൃതികളും മാത്രം കണ്ടു പരിചയിച്ച രാജ്യം.. തികച്ചും പുതുമുഖങ്ങളായ അഭിനേതാക്കളും... വളരെ പിന്നോക്കം നില്‍ക്കുന്ന സാങ്കേതിക വിദ്യകളും.... ഒട്ടും പ്രവര്‍ത്തി പരിചയമില്ലാത്ത സാങ്കേതിക പ്രവര്‍ത്തകരും... പരിമിതമായ മുതല്‍ മുടക്കും... ചിത്രീകരണം നേരെ കണ്ടിട്ടില്ലാത്ത... സിനിമ കണ്ടു മാത്രം അറിവുള്ള ഒരു സംവിധായകനും.... ഇതില്‍ നിന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുക...?? ചുരുക്കി പറഞ്ഞാല്‍ ഏകദേശം അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചലച്ചിത്രം... അതിനേക്കാള്‍ ഇരുപതു വര്ഷം പഴക്കമുള്ള ഒരു കാലഘട്ടത്തിലെ കഥ പറയുമ്പോള്‍ എന്താണ് നിങ്ങളുടെ മനസില്‍ ഓടിയെത്തുക..?? ഇപ്പോള്‍ ഏറ്റവും മികച്ചതെന്നു കരുതുന്ന ഏതു സംവിധായകനും ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഈ ചലച്ചിത്രം ചെയ്താല്‍ പോലും ഇത്രയും നല്ലൊരു സൃഷ്ടി ഉണ്ടാവില്ല എന്നു ഈ ചിത്രം കാണുന്ന ആര്‍ക്കും ബോധ്യമാവും.... ഇതാണ് ഈ സിനിമയുടെ പ്രസക്തി.. അറുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത് ഏറ്റവും പുതിയ ചലച്ചിത്രങ്ങളെക്കാല്‍ പതിന്‍ മടങ്ങ്‌ മേലെ നില്‍ക്കുന്നു...

കൊല്‍ക്കത്തയിലെ ഒരു പ്രമുഖ കുടുംബത്തില്‍ ജനിച്ച സത്യജിത്‌ റേ കോളേജ് വിദ്യഭാസത്തിനു ശേഷം രവീന്ദ്രനാഥാ ടാഗോറിന്‍റെ ശാന്തി നികേതനില്‍ ചേര്‍ന്ന് ചിത്രകല അഭ്യസിച്ചു.. റേയുടെ അച്ഛനും മുത്തച്ഛനും സ്വന്തമായി പ്രസ്സ് ഉണ്ടായിരുന്നു.. വലിയ എഴുത്തുകാരനായ അച്ഛന്‍ റേയുടെ ചെറുപ്പകാലത്തെ അന്തരിക്കുകയും... പ്രെസ്സ് മറ്റൊരാള്‍ക്ക്‌ വില്‍ക്കുകയും ചെയ്തു... ചിത്രകല പഠനത്തിന് ശേഷം ബ്രിട്ടന്‍ ആസ്ഥാനമായ പരസ്യ കമ്പനിയില്‍ ആര്‍ട്ട്‌ ഡയറക്ടര്‍ ആയി പത്തു വര്‍ഷത്തിലധികം ജോലി ചെയ്ത റേയ്ക്ക് സിനിമ മോഹം പണ്ട് തന്നെ ഉണ്ടായിരുന്നു... ഒരു പാട് വിദേശ ചലച്ചിത്രങ്ങള്‍ കാണുകയും അത് എങ്ങനെയാണു നിര്‍മ്മിച്ചത്‌ എന്നു മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു... പല പ്രമുഖ നോവലുകളും ചലച്ചിത്രങ്ങളയപ്പോള്‍ ആദ്യം ആ നോവലുകള്‍ വായിക്കുകയും അതിനനുസരിച്ചു സ്വന്തമായി തിരക്കഥകള്‍ ഉണ്ടാക്കുകയും പിന്നീടു ചലച്ചിത്രങ്ങള്‍ കണ്ടു താന്‍ എഴുതിയ തിരക്കഥകളുമായി ഒത്തു നോക്കുകയും ചെയ്തിരിന്നു... ജോലിയുടെ ഭാഗമായി ലണ്ടനില്‍ പോകാന്‍ അവസരം കിട്ടിയ റേയ്ക്ക് അവിടെ വച്ച് ഒരു പാട് വിദേശ ചലച്ചിത്രങ്ങള്‍ കാണാനുള്ള അവസരം ലഭിച്ചു.. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ റേ വീണ്ടും ജോലിയില്‍ തുടരവേ.. ഫ്രഞ്ച് ചലച്ചിത്രകാരനായ ജാരെനോയ തന്‍റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലെത്തി.. തന്‍റെ പ്രിയ ചലച്ചിത്രകാരനെ കണ്ടുമുട്ടിയ റേ അദേഹത്തിന്‍റെ ചലച്ചിത്ര നിര്‍മാണം സൂക്ഷ്മമായി വീക്ഷിക്കുകയും പഠിക്കുകയും ചെയ്തു.. അത് അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിന്റെ വഴിതിരിവാകുകയും ചെയ്തു...

അപു ത്രയം എന്നു വിശേഷിപ്പിക്കുന്ന മൂന്ന് ചലച്ചിത്രങ്ങളില്‍ ആദ്യത്തെതാണ് പഥേര്‍ പാഞ്ചാലി... ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായുടെ നോവലുകളില്‍ നിന്നാണ് ഈ മൂന്ന് ഭാഗങ്ങളും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചതു... 1942-ല്‍ അദ്ദേഹം പഥേര്‍ പാഞ്ചാലി എന്നാ നോവല്‍ വായിക്കുകയും... പിന്നീട് അതിന്റെ സംഷിത രൂപം വായിക്കാനിട വരുകയും... അതില്‍ ആകൃഷ്ടനായ റേ 1948-ല്‍ അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തു... അതൊരു ചലച്ചിത്രമാക്കാന്‍ പല നിര്‍മാതാക്കളെയും സമീപിക്കുകയും ഒന്നും നടക്കാതെ വന്നപ്പോള്‍.... റേയും കൂട്ടുകാരും ചേര്‍ന്ന് ചലച്ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു... ഭാര്യയുടെ ആഭരണങ്ങളും തന്‍റെ ഇന്‍ഷുറന്‍സ് പോളിസിയും പണയം വച്ചും... സുഹൃത്തുക്കളുടെ സഹായത്താലും 1952-ല്‍ പഥേര്‍ പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിച്ചു... 16mm-ല്‍ ചിത്രീകരിച്ചു 35mm ബ്ലോ അപ്പ്‌ ചെയ്യാനായിരുന്നു ആദ്യത്തെ അവരുടെ ശ്രമം... ആദ്യത്തെ കുറച്ച സീനുകള്‍ എടുത്തു നോക്കിയപ്പോള്‍ ചലച്ചിത്രത്തിനു സ്വാഭാവിക വേഗതെയെക്കള്‍ കൂടുതലാണ് എന്ന് മനസിലാക്കുകയും അത് ഉപേക്ഷിക്കയും ചെയ്തു... റോലെകസ് ക്യാമറയില്‍ കൊടക്‌ ഫിലിം ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചത്.. ചിത്രത്തിന്റെ പ്രധാന കഥാപാത്രമായ അപുവിനെ അവതരിപ്പിക്കാന്‍ ആരെയും കിട്ടാതെ കുഴങ്ങിയ റേയ്ക്ക് തൊട്ടപ്പുറത്തെ മൈതാനത്ത് സ്ഥിരമായി കളിയ്ക്കാനായീ വരുന്ന സുബീര്‍ ബാനര്‍ജി എന്നാ കുട്ടിയെ അദ്ദേഹത്തിന്‍റെ ഭാര്യയാണ് കാണിച്ചു കൊടുക്കുന്നത്.. ദുര്‍ഗയെന്ന കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തിന്റെതന്നെ ഒരു സുഹൃത്ത്‌ വഴി പരിചയപെട്ട ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു. തെരഞ്ഞെടുത്തത്‌.. കഥയിലെ ഒരു പ്രധാന കഥാപാത്രമായ വൃദ്ധയെ പണ്ട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു വൃദ്ധയെ തന്നെ കണ്ടെത്തി.. മറ്റുള്ളവരെല്ലാം തന്നെ നടകത്തിലോ മറ്റോ അഭിനയിക്കുന്നവരായിരുന്നു... അങ്ങനെ ഒട്ടേറെ കഷ്ടതകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു 1955-ല്‍ പഥേര്‍ പാഞ്ചാലി ചലച്ചിത്രം പുറത്തിറങ്ങി.. കലാപരമായും വാണിജ്യപരമായും വന്‍ വിജയമായിരുന്നു പഥേര്‍ പാഞ്ചാലി.. ചിത്രം അന്തര്‍ ദേശിയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും പ്രമുഖരായ സംവിധായകരും പത്രങ്ങളും ചലച്ചിത്രത്തെ പ്രശംസ കൊണ്ട് മൂടി... പഥേര്‍ പാഞ്ചാലി ലോക സിനിമയില്‍ ഒരു ചരിത്ര സംഭവമായി മാറുകയും ഭാരതവും റേയും അതിന്‍റെ നെറുകയിലെത്തുകയും ചെയ്തു...

പഥേര്‍ പാഞ്ചാലി നോവലിന്‍റെ സൃഷ്ടികര്‍ത്താവായ ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായുടെ ബാല്യകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് അപുവിന്‍റെ കഥാപാത്രം.. ഒരു കാവ്യാത്മകമായ നോവല്‍ ആയിരുന്നു അത്... അന്നത്തെ സാഹിത്യ സംസ്കാരത്തിന് യോജിച്ച വിധത്തിലായിരുന്നു അദ്ദേഹം അത് എഴുതിയിരുന്നത്... അത് ചലച്ചിത്രമാക്കിയപ്പോളും അതിന്‍റെ ഭംഗി ഒട്ടും ചോര്‍ന്നു പോകാതിരിക്കാന്‍ റേയ്ക്ക് കഴിഞ്ഞിട്ടുണ്ട്.. പല പ്രധാന ഭാഗങ്ങളും നോവലില്‍ നിന്നും ചലച്ചിത്രത്തിലേക്ക് മാറ്റിയപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്... നോവലിന്‍റെ മൂന്നില്‍ ഒരു ഭാഗം കഥാപാത്രങ്ങളെയും അവരുടെ ജീവിതരീതിയും ചുറ്റുപാടും വിവരിക്കാനാണ് ഉപയോഗിച്ചിരുന്നത്... എന്നാല്‍ ചലച്ചിത്രത്തില്‍ അതൊക്കെയും കഥയോടപ്പമുള്ള ദൃശ്യങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് റേ ചെയ്തത്... നോവലില്‍ നിന്നും ചലച്ചിത്രത്തിനു കഥാപരമായ പ്രധാന മാറ്റം ദുര്‍ഗയുടെ മരണമാണ്.. കനത്ത മഴയില്‍ അപുവിനോടൊപ്പം ഓടികളിക്കുന്ന ദുര്ഗ അവിചാരിതമായി ഒരു അപകടത്തില്‍പെട്ടു മരിക്കുന്നതയാണ് നോവലില്‍.. എന്നാല്‍ മഴയില്‍ കളിച്ചു.. ന്യുമോണിയ പിടിപെട്ടാണ് ദുര്‍ഗ ചലച്ചിത്രത്തില്‍ മരിക്കുന്നത്.. ഇതിനു നോവേലില്‍ ഉള്ളതിനേക്കാള്‍ ചലച്ചിത്രത്തിനു കൂടുതല്‍ സ്വാഭാവികത കൈവരുകയും കാഴ്ചക്കാരന് കഥയിലെ സന്ദര്‍ഭങ്ങളും ദൃശ്യങ്ങളും കൂടുതല്‍ ഹൃദയഭേദകമാക്കാനും കഴിഞ്ഞു.. ചിത്രത്തിലെ എല്ലാ ദൃശ്യങ്ങളും അതിമനോഹരങ്ങളാക്കാന്‍ റേയ്ക്ക്‌ കഴിഞ്ഞു... ഇത്രയും വര്‍ഷങ്ങള്‍ക് ശേഷവും ഇതിലെ ദൃശ്യങ്ങളും ആഖ്യാനരീതിയും ആധുനിക സിനിമകളെ പോലെ വളരെ പുതുമ നിറഞ്ഞതായി തോന്നുന്നെങ്കില്‍ അത് റേയുടെ മാത്രം കഴിവാണ്... ഒരുപാടു ചിത്രങ്ങള്‍ ചെയ്തു അനുഭവ സമ്പത്തുള്ള ഒരു മികച്ച ചലച്ചിത്രകരനെയാണ് ആദ്യ ചിത്രത്തിലൂടെ നമുക്ക്‌ കാണാന്‍ കഴിയുന്നത്... ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രതേകത.. പണ്ഡിറ്റ്‌ രവി ശങ്കറിന്‍റെ സംഗീതം ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.. ചലച്ചിത്രം അര്‍ത്ഥപൂര്‍ണ്ണമാക്കാനും കൂടുതല്‍ ഹൃദയ സ്പര്‍ശിയക്കാനും പശ്ചാത്തല സംഗീതം കൊണ്ട് കഴിഞ്ഞു... ആ കാലഘട്ടത്തെ ഭാരതത്തിന്‍റെ അവസ്ഥ യാഥാര്‍ഥ്യബോധത്തോടെ റേ ചിത്രീകരിച്ചിരിക്കുന്നു... നല്ല ചുറ്റുപാടില്‍ കൊല്‍ക്കത്ത നഗരത്തില്‍ വളര്‍ന്ന റേയ്ക്ക് ഗ്രാമാന്തരീക്ഷവും ദാരിദ്രവും എല്ലാം മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധയാകര്‍ഷിക്കുന്നു... അപുവിന്‍റെ അമ്മ, ദുര്‍ഗ, വൃദ്ധ എന്നീ കഥാപാത്രങ്ങള്‍ വളരെ ഹൃദയ സ്പര്‍ശിയായി പ്രതിഫലിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞു... വര്‍ഷങ്ങള്‍ കൊണ്ടുള്ള പല സമയത്തുള്ള ചിത്രീകരണവും, നിര്‍മ്മാണ പ്രതിസന്ധിയും, ചില അഭിനേതാക്കളുടെ പ്രതേകിച്ചു പ്രധാന കഥാപാത്രമായ അപുവിന്‍റെ പ്രകടനവും ചിത്രത്തിന്‍റെ ന്യുനതകളാണ്... തിരക്കഥ പോരായ്മയായി ചിത്രത്തിന്‍റെ ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ഒരു കൊച്ചു നാടകം കഥഗതിക്ക് വിപരീതമായി നിലകൊള്ളുന്നു..

പഥേര്‍ പാഞ്ചാലി എന്നാ പേരിന്‍റെ അര്‍ഥത്തവുമായി ബന്ധപ്പെട്ടു ഒരുപാടു വിവാദങ്ങള്‍ നിലനില്‍ക്കുന്നു.. എന്‍റെ നോട്ടത്തില്‍ പഥേര്‍ പാഞ്ചാലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തെരുവിലൂടെ പാടി നടക്കുന്ന നാടോടി പാട്ട് അഥവാ ഒറ്റവാക്കില്‍ നാടോടിഗാനം എന്നാണ്.. “പാഞ്ചാലി” എന്നാല്‍ ബംഗാളിലെ ഒരു പുരാതനമായ നാടോടി ഗാനമാണ്... അതിന്‍റെ പരിഷ്കൃത രൂപമാണ്‌ ഇപ്പോള്‍ ബംഗാളിലെ “ജത്ര” എന്ന നാടോടി ഗാനം.. അപു ത്രയത്തിലെ ആദ്യ ചിത്രമായ പഥേര്‍ പാഞ്ചാലി അപു എന്ന കുട്ടിയുടെ കുടുംബത്തിലെ ദാരിദ്രവും ബുദ്ധിമുട്ടും കുടുംബങ്ങങ്ങളുടെ വിയോഗവുമാണ് കാണിക്കുന്നത്... ഒടുവില്‍ അപുവും കുടുംബവും കാശിയിലേക്ക് പുറപ്പെടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്... അപുവിന്റെ സ്കൂള്‍ ജീവിതവും മറ്റുമാണ് രണ്ടാം ഭാഗമായ അപരജിതോയില്‍ റേ പറയാന്‍ ശ്രമിക്കുന്നത്... അവസാന ഭാഗമായ അപൂര്‍ സന്‍സാര്‍ അപുവിന്റെ യൗവനം മുതലുള്ള ജീവിതം പ്രതികൂല സാഹചര്യങ്ങളെ മറികടന്നുകൊണ്ട് പൂര്‍ണതയിലേക്ക് കുതിക്കുന്നത് മനോഹരമായി വര്‍ണിക്കുന്നു...

ലോക പ്രശസ്തനായ ജാപ്പനീസ്‌ ചലച്ചിത്രകാരന്‍ അകിറ കുറസോവ സത്യജിത്‌ റേയുടെ ചലച്ചിത്രങ്ങളെ ഇങ്ങനെ വര്‍ണിച്ചിരിക്കുന്നു... “റേയുടെ ചലച്ചിത്രങ്ങള്‍ അടിയൊഴുക്കുള്ള ഗതിയുള്ള ശാന്തമായൊഴുകുന്ന വലിയ മഹാനദി പോലെയാണ്..” അതെ അപു ത്രയം പേരുകള്‍ സൂചിപ്പിക്കും വിധം അനശ്വരമായി തന്നെ ഒഴുകുന്നു... “പഥേര്‍ പാഞ്ചാലി” ഒരു നാടോടി ഗാനം പോലെ.. “അപരാജിതോ” അപരാജിതനായി.. “അപുര്‍ സന്‍സാര്‍” എല്ലാത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകം പോലെ... ഒഴുകികൊണ്ടെയിരിക്കുന്നു.. കാലഘട്ടങ്ങളെ മറികടന്നു ജനഹൃദയങ്ങളിലൂടെ...

പഥേര്‍ പാഞ്ചാലി.... (Song of the Little Road)
Subir Banerjee as Apu
Uma Dasgupta as Durga
Kanu Banerjee as Harihar, Apu and Durga's father
Karuna Banerjee as Sarbajaya, Apu and Durga's mother
Chunibala Devi as Indir Thakrun, the old aunt of Apu and Durga

Directed by
Satyajit Ray
Produced by
Government of West Bengal
Written by
Satyajit RayBibhutibhushan Bandopadhyay (story)
Music by
Ravi Shankar
Cinematography
Subrata Mitra
Editing by
Dulal Dutta
Release date(s) 1955
Running time 115 minutes, 122 minutes (
West Bengal)
Country India
Language
Bengali

Awards
Pather Panchali won multiple national and international awards:
1955
President's Gold and Silver medals (New Delhi)
1956 Cannes Film Festival - Best Human Document
1956 Cannes Film Festival - OCIC Award (Special Mention)
1956
National Film Award for Best Film (India)
1956
Edinburgh International Film Festival - Diploma of Merit
1956 Vatican Award,
Rome
1956 Golden Carbao,
Manila
1957
San Francisco International Film Festival - Golden Gate for Best Picture
1957
San Francisco International Film Festival - Golden Gate for Best Director
1957
Berlin International Film Festival - Selznick Golden Laurel for Best Film
1958
Vancouver International Film Festival (Canada) - Best Film
1958
Stratford Film Festival (Canada) - Critics' Award for Best Film
1959
New York Film Festival - Best Foreign Film
1959 National Board of Review Awards (New York) - Best Foreign Film
1967
Kinema Junpo Award (Tokyo) - Best Foreign Film
1969
Bodil Award (Denmark) - Best Non-European Film of the Year
Pather Panchali was also nominated for the
Palme d'Or at the 1956 Cannes Film Festival.

No comments:

Post a Comment